Saturday, February 17, 2007

ഞാന്‍ ചെന്നായത്തോലിടാന്‍ വിധിക്കപ്പെട്ട ആട്ടിങ്കുട്ടി

ന്നെ അവര്‍ ചെന്നായ എന്നു വിളിച്ചു
അവരൊ,
മണ്ടന്മാര്
‍വിവേകവും കണ്ണുമില്ലാത്തവര്
‍അവര്‍ എന്നെ കണ്ടപ്പോള്‍ ഭയക്കുകയും
ഓടി ഒളിക്കാന്‍ ശ്രമിച്ചു കുഴികളില്‍ പതിക്കുകയും ചെയ്തു.
അവരുടെ മുറിവുകളിലെ രക്തം അവരുടെ ബുദ്ധിശൂന്യത പൊലെ ചെളി നിറമായിരുന്നു.
എന്നാല്‍ അവര്‍ അറിഞ്ഞൊ,
ഞാന്‍ ചെന്നായത്തോലിടാന്‍ വിധിക്കപ്പെട്ട ആട്ടിങ്കുട്ടി അണെന്നു,
അവര്‍ അറിഞ്ഞൊ
ഞാന്‍ അവരുടെ ഓട്ടം കണ്ടു ഭയന്നുവെന്നു
അവര്‍ അറിഞ്ഞൊ
ഒറ്റയ്ക്കു നില്‍ക്കുന്നവന്റെ
വേപഥുവും ആഗ്രഹങ്ങളും
അവര്‍ കേട്ടൊ
എന്റെ നിലവിളികള്‍.
ഞനൊ,
ഈ ഹരിതാഭമായ കുന്നിന്മുകളില്‍
അവര്‍ക്കു വേണ്ടി പ്രര്‍ത്ഥനകള്‍ ഉരുവിട്ടു...
അവര്‍ക്കു വേണ്ടി വേദനിച്ചു...
...എന്നാല്‍, അടുത്തു ചെന്നു സ്വന്തനിപ്പിക്കാന്‍
മടിച്ചതിനാലും ഭയന്നതിനാലും
ഞാന്‍ ഒറ്റപ്പെടാന്‍ വിധിക്കപെട്ടു.
എന്നാല്‍ ഞാന്‍ വെറുമൊരു അട്ടിങ്കുട്ടി ആണെന്നു തിരിച്ചറിയുന്ന
പകലുകളും രാത്രികളും വരും
അന്നു അവര്‍ എന്നോടൊപ്പൊം
പാട്ടു പാടി ആട്ടം ആടി അഘോഷിക്കും
അന്നു വരെ ഈ കുന്നിന്മുകളില്‍ എനിക്കു ഒറ്റക്കുനില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍..........